ജമ്മുകശ്മീർ ഇരട്ടസ്ഫോടനം ഭീകരാക്രമണം, 6 പേർക്ക് പരുക്ക്

Advertisement

ജമ്മു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായ് തയ്യാറെടുക്കുന്നതിനിടെ ജമ്മുകാശ്മീരിൽ വീണ്ടും സ്പോടനം. ജമ്മു കശ്മീരിലെ നർവാൾ മേഖലയിലാണ് ഭീകരർ സ്ഫോടനം നടത്തിയത്. ഇരട്ടസ്ഫോടനത്തിൽ ആറു പേർക്ക് പരുക്കേറ്റു.

രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ആദ്യ സ്ഫോടനം. സമീപത്ത് തന്നെ അരമണിയ്ക്കൂറിനുള്ളിൽ രണ്ടാമത് സ്ഫോടനവും ഉണ്ടായി. പ്രദേശത്ത് നിമിഷങ്ങൾക്ക് അകം തന്നെ സംയുക്ത സേന എത്തി വിവരശേഖരണം ആരംഭിച്ചു. സ്ഫോടനം ഉണ്ടായപ്പോൾ സമീപത്തുണ്ടായിരുന്ന 6 പേരെയും ആശുപത്രിയിലെയ്ക്ക് മാറ്റി. സുരക്ഷാ സവിധാനങ്ങൾ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കർശനമാക്കിയതായി എഡിജിപി മുകേഷ് സിങ് പറഞ്ഞു.

പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിനു മുൻപ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്ക്കെ ആണ് സ്ഫോടനം. ജമ്മുകാശ്മീരിലെ തന്നെ കുൽഗാമിലെ പ്രധാന നഗരമായ ദംഹൽ ഹഞ്ചി പോറയിൽ ഭീകര സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സുരക്ഷാസേന ഈ മേഖലയിലും പരിശോധന തുടരുന്നുണ്ട്. സിആർപിഎഫിന്റെ പതിനെട്ടാം ബെറ്റാലിയനും രാഷ്‌ട്രിയ റൈഫിൾസും ഉൾപ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. പ്രദേശത്ത് അതീവ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതായി കുൽഗാം പോലീസും അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here