പാർട്ടി പതാകയ്ക്ക് പകരം ദേശീയ പതാക,ത്രിപുരയിൽ കോൺഗ്രസ് – സിപിഎം സംയുക്ത റാലി

Advertisement

അഗര്‍ത്തല . ത്രിപുരയിൽ കോൺഗ്രസ് – സിപിഎം സംയുക്ത റാലി.പാർട്ടി പതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചാണ് റാലി.ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് സന്ദേശം ഉയർത്തിയാണ് റാലി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടുന്ന സിപിഐഎമ്മും കോൺഗ്രസും സംഘടിപ്പിച്ച സംയുക്ത റാലിയിൽ വൻപങ്കാളിത്തം ഉണ്ടായി. അഗർത്തലയിലെ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര ഭവന് മുന്നിൽ നിന്നാണ് യാത്ര ആരംഭിച്ചത്.ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ , കോൺഗ്രസ് സുദീപ് ബർമൻ ,സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. റാലിയിൽ നേതാക്കളും പ്രവർത്തകരും ദേശീയപതാകയേന്തി .

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും , ഭരണഘടന -വോട്ടവകാശം സംരക്ഷണമെന്നാണ് റാലിയിലെ സന്ദേശം.ബിജെപിയെ നേരിടാൻ കൈകോർത്ത് സിപിഐഎമ്മിനും കോൺഗ്രസിനും ആത്മവിശ്വാസം നൽകുന്നതാണ് റാലി.രണ്ടാം റൗണ്ട് സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ ഒപ്പം നിർത്താൻ തിപ്ര മോത്ത നേതൃത്വം നൽകുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്

Advertisement