നദ്ദയുടെ നേതൃത്വത്തിന് കീഴിൽ ദക്ഷിണേന്ത്യയിൽ അടക്കം രാജ്യത്തുടനീളം പാർട്ടി ശക്തിപ്പെട്ടു,ബിജെപി

Advertisement

ന്യൂഡെല്‍ഹി . ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ തുടരും.ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. അടുത്തവർഷം ജൂൺ വരെയാണ് കാലാവധി നീട്ടിയത്. നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയായ ദേശീയ നിർവാഹക സമിതി യോഗം ഇന്ന് അവസാനിക്കും

2024ൽ നദ്ദയുടെ കീഴിൽ തന്നെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും .
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ആണ് യോഗത്തിൽ
ദേശീയ അധ്യക്ഷനായി നദ്ദയുടെ പേര് നിർദേശിച്ചത്.തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കോവിഡ് കാലത്ത് പാർട്ടിയെ മികച്ച രീതിയിൽ നദ്ദ നയിച്ചുവെന്ന് അമിത് ഷാ പറഞ്ഞു .നദ്ദയുടെ നേതൃത്വത്തിന് കീഴിൽ ദക്ഷിണേന്ത്യയിൽ അടക്കം രാജ്യത്തുടനീളം പാർട്ടി ശക്തിപ്പെട്ടുവെന്നാണ് വിലയിരുത്തൽ . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് മുന്നേറ്റം അമിത് ഷാ ചൂണ്ടിക്കാട്ടി

300 ലധികം സീറ്റുകൾ നേടി 2024ൽ ഭരണത്തുടച്ച് നേടാനുള്ള തന്ത്രങ്ങളാണ് ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിലെ പ്രധാന ചർച്ച .കേരളം, തമിഴ്നാട് ,തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദുർബലമായ മണ്ഡലങ്ങളിൽ ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തി വിജയിക്കുകയാണ് ലക്ഷ്യം.മണ്ഡലങ്ങളിലെ ചുമതലക്കാരെയും ഉടൻ നിശ്ചയിക്കും.9 നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശിച്ചിട്ടുണ്ട്.ബിജെപി ഇതര സംസ്ഥാനങ്ങളിൽ ജി 20 പ്രചാരണത്തിനായി സംഘടന തലത്തിൽ ചുമതലക്കാരെ നിശ്ചയിച്ചേക്കും.

Advertisement