തമിഴ് നാട് നിയമസഭാ സമ്മേളനം ഇന്ന് അവസാനിയ്ക്കും,ഡിഎംകെക്ക് പിന്നാലെ ഗവര്‍ണറും രാഷ്ട്രപതിയെ കാണും

Advertisement

ചെന്നെ.തമിഴ് നാട് നിയമസഭാ സമ്മേളനം ഇന്ന് അവസാനിയ്ക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും വലിയ ചർച്ചയായ സാഹചര്യത്തിൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് സഭയെ അഭിസംബോധന ചെയ്യും. ഗവർണർക്കെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് മുഖ്യമന്ത്രി എംഎൽഎമാർക്കും മന്ത്രിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, നയപ്രഖ്യാപനത്തിൻ്റെ ഭാഗമായുള്ള നന്ദി പ്രമേയത്തിൽ പോലും ഗവർണറുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച ഡിഎംകെ, കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാനാണ് സാധ്യത.

അതേസമയം ഗവർണർ ആർ എൻ രവി ഇന്ന് ഡൽഹിയിലെത്തും. ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് ഡൽഹിയിലെത്തുന്ന ഗവർണർ ശനിയാഴ്ച വൈകിട്ടാണ് ചെന്നൈയിലേക്ക് തിരിയ്ക്കുക. ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതിനു ശേഷമാണ് ഗവർണറുടെ യാത്രാ വിവരങ്ങൾ പുറത്തു വന്നത്.

തമിഴ് നാട്ടിലെ സാഹചര്യവും നിയമസഭയിലുണ്ടായ അസ്വാഭാവിക വിഷയങ്ങളും ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ ജനാധിപത്യ നിലപാടുമെല്ലാം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് ഡിഎംകെ സംഘം അറിയിച്ചത്. കൂടാതെ, മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ നൽകിയ കത്തും രാഷ്ട്രപതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡൽഹിയിലെത്തുന്ന ഗവർണർ രാഷ്ട്രപതിയെ കണ്ട് തൻ്റെ ഭാഗം വിശദീകരിയ്ക്കാനാണ് സാധ്യത.

Advertisement