ത്രിപുരയിൽ തിരഞ്ഞെടുപ്പ് സഹകരണത്തിനൊരുങ്ങി സിപിഎമ്മും – കോൺഗ്രസും

Advertisement

അഗർത്തല.ത്രിപുരയിൽ തിരഞ്ഞെടുപ്പ് സഹകരണത്തിനൊരുങ്ങി സിപിഎമ്മും – കോൺഗ്രസും.ബിജെപി പരാജയപ്പെടുത്താൻ സാധ്യമായ അടവ് നയം സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.സഖ്യം ഉണ്ടാക്കാതെ സീറ്റുകളിലാകും ധാരണയിലെത്തുക.സീറ്റ് വീതം വയ്പ്പ് സംബന്ധിച്ച ചർച്ചകളിലേക്കും ഉടൻ കടക്കും

അഗർത്തലയിൽ ചേർന്ന സിപിഎം ത്രിപുര സംസ്ഥാന സമിതി യോഗത്തിലാണ് കോൺഗ്രസുമായുള്ള സഹകരണത്തിന് പച്ചക്കൊടി കിട്ടിയത്.മതേതര കക്ഷികളെ ഒന്നിപ്പിക്കാൻ വിശാലമായ നിലപാട് സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി

നേരിട്ടുള്ള സഖ്യത്തിലേക്ക് പോകാതെ സീറ്റുകൾ സംബന്ധിച്ചാകും ധാരണയിൽ എത്തുക.ബംഗാൾ ഘടകം വിമർശനം നേരിട്ടത് ,സീറ്റ് ധാരണയിലല്ല മറിച്ച് മുന്നണിയെ പോലെ പ്രവർത്തിച്ചതിനാൽ ആണെന്ന് യെച്ചൂരി

മത്സരിക്കേണ്ട സീറ്റുകളിൽ ധാരണയിലെത്താൻ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും ,സിപിഎം നേതാക്കളും സമിതി രൂപീകരിക്കും.കൊൽക്കത്തയിൽ ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ത്രിപുരയിലെ അടവ് നയത്തിന് അംഗീകാരം നൽകും .ഗോത്ര മേഖലയിൽ സ്വാധീനമുള്ള തിപ്ര മോതോയുമായും ധാരണയിൽ എത്തും. കൂടുതൽ സീറ്റ് വേണമെന്ന് അവകാശവാദം തിപ്ര മോതോ ഉന്നയിച്ചാൽ വിട്ടുവീഴ്ചയക്കും തയ്യാറായേക്കും

Advertisement