ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

Advertisement

ന്യൂഡെല്‍ഹി. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു.

രാത്രി താപനില ഡൽഹിയിൽ 2 ഡിഗ്രി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലും ശൈത്യം കൂടുതൽ കടുത്തു. ശ്രീനഗറിൽ താപനില മൈനസ് 8 ഡിഗ്രി വരെ താണു. പൈപ്പുലൈനില്‍ വെള്ളം തുത്തുറയുന്ന സ്ഥിതിയുണ്ട്. ജീവിതം വഴിമുട്ടിയ നിലയിലാണ് താഴ്ന്ന വരുമാനക്കാര്‍. കൃഷി തടസപ്പെടുന്നത് കര്‍ഷകരെയും ബാധിക്കുന്നുണ്ട്.

അതിശൈത്യം റോഡ് വിമാന സരവ്വിസുകളെ ബാധിച്ചു. ട്രയിനുകള്‍ ആറുമുതല്‍ പത്തുമണിക്കൂര്‍ വരെ വൈകുന്ന സ്ഥിതിയാണ്. ശൈത്യത്തെ മറി കടക്കാന്‍ സാധാരണ ജനങ്ങള്‍ പാടുപെടുന്ന കാഴ്ചയാണ് എവിടെയും. പ്രത്യേകിച്ച് ഫുട്പാത്തുകളില്‍ രാത്രികഴിയുന്നവരുടെ നില അതി ദയനീയമായിരിക്കയാണ്.

Advertisement