കോൺഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരം,ഗുലാം നബിക്കൊപ്പം പാര്‍ട്ടി വിട്ടവരിൽ 17 പേർ തിരിച്ചെത്തി

Advertisement

ന്യൂഡെല്‍ഹി. ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ടവരിൽ 17 പേർ പാർട്ടിയിൽ തിരിച്ചെത്തി. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്,മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ്, മുൻ എംഎല്‍എ ബൽവാൻ സിങ് അടക്കമുള്ളവരാണ് തിരിച്ചെത്തിയത്.കോൺഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരമാണെന്ന് താരാചന്ദ് പറഞ്ഞു.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ കോൺഗ്രസ് വിട്ട് ഗുലാം നബി ആസാദിനൊപ്പം പോയവരാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.
മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി പീർസാദ മുഹമ്മദ് സയ്യിദ്,
മുൻഎംഎല്‍എ ബൽവാൽ സിങ് എന്നിവരാണ് തിരിച്ചെത്തിയവരിൽ പ്രമുഖർ. സഞ്ചരിച്ചതും നയിക്കപ്പെട്ടതും തെറ്റായ പാതയിലൂടെയാണെന്ന്
തിരിച്ചറിഞ്ഞു എന്നും മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. പോയവർ ഇനിയും തിരികെ വരുമെന്നും ഭാരത് ജോഡോ യാത്ര ഉയർത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഗുലാം നബി ആസാദ് മതേതര ചിന്തകൾ വെടിയുന്നെന്ന് ആരോപിച്ചാണ് നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തിയത്.
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്കു പ്രവേശിക്കാനിരിക്കവെ നേതാക്കൾ തിരിച്ചെത്തിയത് കോൺഗ്രസിന് ഊർജ്ജം നൽകുന്നതാണ്.

Advertisement