റെയിൽവേസ്റ്റേഷനിലെ വീപ്പയ്ക്കുള്ളിൽ യുവതിയുടെ മൃതദേഹം

Advertisement

ബെംഗളുരു: ബെംഗളുരു യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 30 വയസ് തോന്നിക്കുന്ന വെള്ളയും കറുപ്പും കുര്‍ത്തയണിഞ്ഞ യുവതിയുടെ മൃതദേഹമാണു വീപ്പയില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തിയത്.

ശുചീകരണത്തിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികള്‍ ആര്‍ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. ബെംഗളുരു റൂറല്‍ റെയില്‍വേ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement