ന്യൂഡെല്‍ഹി. പുന:രധിവാസം ഉറപ്പാക്കാതെയുള്ള കൂട്ട കുടിയൊഴിപ്പിയ്ക്കലുകൾ മോശം സാമൂഹിക സാഹചര്യമാകും ഉണ്ടാക്കുക എന്ന് സുപ്രിം കോടതി. അനധികൃതമാണെങ്കിലും കിടപ്പാടമാണ് എറ്റെടുക്കുന്നതെൻകിൽ മാനുഷിക പരിഗണന അനിവാര്യമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ സുപ്രിം കോടതി സ്റ്റേ ചെയ്തു
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ വിഷയം പരിഗണിച്ചത്. വികസനത്തിന് അനിവാര്യമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി എറ്റെടുക്കെണ്ടതെന്ന് റെയിൽ വേ വാദിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയിൽ സുപ്രിം കോടതി ഇടപെട്ടാൽ മേഖലയിലെ റെയിൽ വേ വികസനമാകും പാതി വഴിയിലാകുക. രേഖകൾ പരിശോധിച്ച സുപ്രിം കോടതി റെയിൽ വേയുടെ വാദങ്ങൾക്ക് നെരെ മറു ചോദ്യം ഉന്നയിച്ചു.
1947 മുതല്‍ കോളനിയിൽ ജീവിക്കുന്നവരെയും പിൻ ഗാമികളെയും ആണ് കുടിയിറക്കെണ്ടത്. ഇവരിൽ ചിലരുടെ പക്കല്‍ പട്ടയമുണ്ട്. ഒരു വിഭാഗം ഭൂമി വാങ്ങിയതാണെന്ന് രേഖകൾ പറയുന്നു. അറുപത് – എഴുപത് വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ ഇരുട്ടിലെയ്ക്ക് എങ്ങനെ ഇറക്കാനാകും. കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
അനധികൃതമായി താമസിക്കുന്നവരാണെങ്കില്‍ പോലും അങ്ങനെ ഉള്ളവർക്കും പുനരധിവാസം മാനുഷിക പരിഗണനയായ് ലഭിയ്ക്കണം. പ്രായോഗികമായ ഒരു പരിഹാരം ആണ് ഇത്തരം വിഷയങ്ങളിൽ സ്വീകരിയ്ക്കേണ്ടത്. ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റയില്‍വേയോടും ഇതിനായ് ശ്രമിയ്ക്കാനും മറുപടി സമർപ്പിയ്ക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് ആകും ഹര്‍ജി വീണ്ടും സുപ്രീം കോടതി പരിഗണിയ്ക്കുക. അതുവരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. പ്രശാന്ത് ഭൂഷണ്ആണ് കുടിയൊഴിപ്പിക്കലിനെതിരെ ഹാജരായത്.