ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു,ജാർഖണ്ഡിൽ വിദ്യാലയങ്ങൾക്ക് 8 വരെ അവധി

Advertisement

ന്യൂഡെല്‍ഹി.ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. അതി ശൈത്യം തുടരുന്ന ഡൽഹിയിലും,രാജസ്ഥാനിലെ ഫത്തേപൂരിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഓറഞ്ച് അലർട്ടിലാണ്.കാഴ്ചപരിധി അമ്പത് മീറ്ററിൽ താഴെയായി .ഡൽഹിയിൽ 5 ഡിഗ്രിക്ക് താഴെയെത്തി താപനില.മൂടൽ മഞ്ഞ് കാരണം വ്യോമ – റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ജാർഖണ്ഡിൽ വിദ്യാലയങ്ങൾക്ക് 8 വരെ അവധി നൽകി. യുപിയിൽ ലഖ്നൗ, മെയിൻപുരി എന്നിവിടങ്ങളിലും സ്കുളുകൾക്ക് അവധി പ്രഖ്യാപിച്ചു.അടുത്ത 2 ദിവസം കൂടി അതിശൈത്യം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Advertisement