ഉത്തരേന്ത്യയിൽ ശീത തരംഗം

Advertisement

ന്യൂഡെല്‍ഹി.ഉത്തരേന്ത്യയിൽ ശീത തരംഗം തുടരുന്നു.കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വ്യോമ – റെയിൽ ഗതാഗതം തടസ്സപ്പെട്ടു.ഡൽഹി വിമാനത്തവളത്തിൽ 11 വിമാനങ്ങൾ വൈകി.
1 വിമാന സർവീസ് റദ്ദാക്കി.20 ട്രെയിൻ സർവീസുകളെയും ബാധിച്ചു.ഗംഗ തടത്തിൽ പുകമഞ്ഞ് രൂക്ഷമായി.ഡൽഹിയിൽ കുറഞ്ഞ താപനില അഞ്ചു ഡിഗ്രിയായി.പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കാഴ്ച യുടെ ദൂര പരിധി 25 മീറ്റർ വരെ കുറഞ്ഞു.അടുത്ത രണ്ടു ദിവസം കൂടി പുകമഞ്ഞു തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Advertisement