ജിം കഴിഞ്ഞ് കാറിലിരിക്കവേ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുതറിയോടി യുവതി

Advertisement

യമുനാനഗർ: ജിംനേഷ്യത്തിനു മുൻപിൽനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ കയ്യിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുതറിയോടി യുവതി. ഹരിയാനയിലെ യമുനാനഗറിൽ ശനിയാഴ്ചയാണു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ കാറിൽ ഇരിക്കുകയായിരുന്നു യുവതി. ഈ സമയം പരിസരം വീക്ഷിച്ചുനിന്ന രണ്ടു പേർ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി. പേടിച്ചു നിലവിളിച്ച യുവതി എങ്ങനെയോ കാറിൽനിന്നു പുറത്തിറങ്ങി ഓടുകയായിരുന്നു. അക്രമിസംഘം യുവതിയുടെ പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം.

നാലംഗ സംഘമാണു പിന്നിലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും രണ്ടു പേരെയാണു വിഡിയോയിൽ കാണുന്നത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും നാലംഗ സംഘത്തിലെ ഒരാളെ പിടികൂടിയെന്നും യമുനാനഗർ ഡിഎസ്പി കമൽദീപ് സിങ് പറഞ്ഞു. അക്രമികളുടെ ലക്ഷ്യം എന്തായിരുന്നെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും ഡിഎസ്‍‌പി വ്യക്തമാക്കി..

Advertisement