പൊതുവിടങ്ങളിൽ ആഘോഷമില്ല, പുതുവര്‍ഷത്തെ സ്വീകരിച്ച് ,ജാഗ്രത വിടാതെ രാജ്യ തലസ്ഥാനം

Advertisement

ന്യൂഡെല്‍ഹി .കോവിഡ് ഭീതിയിലെ ജാഗ്രത വിടാതെ രാജ്യ തലസ്ഥാനം. പൊതുവിടങ്ങളിൽ ആഘോഷമില്ലാതെ പുതുവർഷത്തെ വരവേറ്റ് രാജ്യ തലസ്ഥാനം .കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കോണാട്ട് പ്ലേസ് ,ഇന്ത്യ ഗേറ്റ് എന്നീ ഇടങ്ങളിൽ ഇത്തവണ പോലീസ് ആഘോഷം അനുവദിച്ചില്ല.അതേസമയം
മറ്റു സംസ്ഥാനങ്ങളിൽ ബീച്ചുകളിലും, നഗരങ്ങളിലും വൻ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു

2022 നെ യാത്രയാക്കി 2023 നെ ആഘോഷത്തോടെ സ്വാഗതം ചെയ്യാൻ ആഗ്രഹിച്ച നിരവധി പേരാണ് ഡൽഹി കോണാട്ട് പ്ലേസിലും ഇന്ത്യ ഗേറ്റിലേക്കും ഒഴുകിയെത്തിയത് . എന്നാൽ അവരെയെല്ലാം നിരാശരാക്കിക്കൊണ്ട് പൊതുവിടങ്ങളിൽ ആഘോഷം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു

ആൾക്കൂട്ടം ഒഴിവാക്കാനും ,തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിരുന്നു ,ഭൂരിഭാഗം പേരും ഇത് പാലിക്കാതെയാണ് പുതുവർഷത്തെ വരവേൽക്കാൻ നഗരത്തിലേക്ക് എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

റസ്റ്റോറന്‍റുകള്ളിലും പബ്ബുകളിലും 12 മണി കഴിഞ്ഞും ആഘോഷം നീണ്ടു.വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാല്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളായ കല്‍ക്കട്ട, മുംബൈ ,ഉത്തരാഖണ്ഡിലെ നൈനിറ്റാൾ,ഹിമാചലിലെ മണാലി , ഗോവ, ഹൈദരാബാദ്,ബാംഗളൂര്‍ എന്നിവിടങ്ങളിലെല്ലാം വൻ ആഘോഷത്തോടെയാണ് ജനം പുതുവർഷത്തെ വരവേറ്റത്.

Advertisement