ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം, ബസ്സും കാറും കൂട്ടിയിടിച്ച് ഗുജറാത്തില്‍ ഒന്‍പതു പേര്‍ മരിച്ചു

Advertisement

നവ്‌സാരി .ഗുജറാത്തില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. 28 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. നവ്‌സാരി ജില്ലയിലെ ദേശീയ പാതയിൽ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്കു ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു .സ്വാമി നാരായൺ വിശ്വാസികളുടെ ആത്മീയാചാര്യൻ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു.
അതേസമയം ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

Advertisement