രാഹുല്‍ഗാന്ധി വിവാഹം കഴിക്കും,വധുവിനെപ്പറ്റി രാഹുല്‍ പറയുന്നത്

Advertisement

ന്യൂഡല്‍ഹി: തന്റെ ജീവിതപങ്കാളിയെങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മുത്തശിയുടേയും മനസുറപ്പും തന്റെ അമ്മയുടെ സ്വഭാവഗുണങ്ങളും ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ബോംബെ ജേണി എന്ന യുട്യൂബ് ചാനല്‍ അവതാരകനുമായി മനസുതുറക്കുകയായിരുന്നു. ആദ്യമായാണ് രാഹുല്‍ തന്‍റെ വധൂ സങ്കല്‍പം പുറത്തുവിടുന്നതെന്നതും ശ്രദ്ധേയം

എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമാണെന്നും രാഹുല്‍ പറഞ്ഞു.

Advertisement