പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Advertisement

മൈസുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.

കര്‍ണാടകയിലെ മൈസൂരുവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനും മരുമകള്‍ക്കുമൊപ്പം കാറിലാണ് പ്രഹ്ലാദ് മോദി യാത്ര ചെയ്തത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Advertisement