‘അച്ഛൻ വരുന്നുണ്ട്, ടിവി ഓഫാക്കി വേ​ഗം പഠിച്ചോ!’ കുരുന്നിന് മുന്നറിയിപ്പ് നൽകുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

Advertisement

ന്യൂഡൽഹി: കുട്ടികളുമായി ഇണങ്ങാനും കൂട്ടു കൂടാനും വളർത്തുനായ്ക്കൾക്ക് പ്രത്യേക കഴിവാണ്. അവർ വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെ ആയിരിക്കും പെരുമാറുന്നത്. അത്തരത്തിലൊരു നായയുടെ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

മേശപ്പുറത്ത് നിവർത്തി വെച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് മുന്നിലിരുന്ന് ടിവി കാണുന്ന കൊച്ചുകുട്ടിയെ ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്ത് തന്നെ പ്രിയപ്പെട്ട വളർത്തുനായ്ക്കുട്ടിയുമുണ്ട്. ടിവിയുടെ മുന്നിൽ കിടക്കുകയാണെങ്കിലും നായ്ക്കുട്ടിയുടെ ശ്രദ്ധ വാതിലിലേക്കാണ്.

പെട്ടെന്ന് നായ്ക്കുട്ടി എഴുന്നേറ്റ് വന്ന് വാതിലിന് മുന്നിലേക്ക് നോക്കി കുരക്കുന്നുണ്ട്. പെൺകുട്ടിയുടെ അടുത്തേക്ക് വന്ന് സി​ഗ്നൽ നൽകുന്നതും കാണാം. കുട്ടി അപ്പോൾ തന്നെ ടിവി ഓഫ് ചെയ്ത് ​എഴുതാൻ തുടങ്ങുന്നു. വാതിൽ തുറന്ന് വരുന്നത് അച്ഛനാണ്. ‘അച്ഛൻ വരുന്നുണ്ട്, ടിവി ഓഫ് ചെയ്ത് വേ​ഗം പഠിച്ചോ’ എന്നായിരിക്കുമോ നായ് കുഞ്ഞിന്റെ അടുത്ത് വന്ന് പറഞ്ഞത്? ‘അച്ഛൻ വരുമ്പോൾ പറയണേ’ എന്ന് കുഞ്ഞ് നേരത്തെ തന്നെ പറഞ്ഞ് ഏൽപിച്ചിട്ടുണ്ടായിരിക്കുമോ? ആർക്കറിയാം? എന്തായാലും സമൂഹമാധ്യത്തിൽ ഈ കുഞ്ഞും നായ്ക്കുട്ടിയും വൈറലാണ്.

pawtners in crime’ എന്ന തലക്കെട്ടോടെയാണ് ട്വിറ്റർ അക്കൌണ്ടിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.16 ലക്ഷം കാഴ്ചക്കാരാണ് ഡിസംബർ 18 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ‘ഇതുപോലെ ഒരു നായക്കുട്ടിയെ വേണം’ എന്നാണ് ഒരാളുടെ പ്രതികരണം.

https://twitter.com/i/status/1604440086396825600
Advertisement