യുവതിയെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസറിന് പൊളിച്ചു നീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

Advertisement

റീവ. മധ്യപ്രദേശിൽ യുവതിയെ നടുറോഡിൽ മർദ്ദിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചു നീക്കി.ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച നീക്കിയത് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം .വിവാഹഭ്യർത്ഥന നിരസിച്ചതിനാണ് കാമുകിയെ യുവാവ് ക്രൂരമായി മർദ്ദിച്ചത്. റീവ ജില്ലയിലെ മൗഗഞ്ജിലെ ധേരാ ഗ്രാമത്തിലാണ് നടപടി

യുവതിയെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയായ മുഖ്യപ്രതിയായ പങ്കജ് ത്രിപാഠിയുടെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.അനധികൃതമായി നിർമ്മിച്ച വീടാണ് പൊളിച്ചു നീക്കിയത് എന്നാണ് വിശദീകരണം .പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെയാണ് നടുറോഡിൽ വച്ച് കാമുകിയെ ക്രൂരമായി മർദ്ദിച്ചത്.മുഖത്തെടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം ശരീരമാസകലം ചവിട്ടുകയായിരുന്നു.പെൺകുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മർദ്ദന ദൃശ്യം ഫോണിൽ പകർത്തിയ പങ്കജിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Advertisement