സിക്കിമിൽ സേനാവാഹനം മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും

ഗ്യാങ്ടോക് : സിക്കിമിൽ സൈനികവാഹനം മറിഞ്ഞു മരിച്ചവരിൽ പാലക്കാട് സ്വദേശിയും. മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റിൽ നായിക് ആയി സേവനം ചെയ്യുകയായിരുന്നു. അപകടത്തിൽ ആകെ 16 സൈനികർക്കാണ് ജീവൻ നഷ്ടമായത്.

സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ത്യ–ചൈന അതിർത്തി നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Advertisement