ഉപഭോക്താക്കള്‍ക്ക് എന്തുവേണമെന്ന് അറിഞ്ഞ് അത് നടപ്പാക്കുകയാണ് കുറച്ചു നാളായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്.

കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിന് കഴിയുംവിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ വിന്‍ഡോസ് 2.2246.4.0 അപ്ഡേറ്റിനായി വാട്ട്സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാല്‍, കോള്‍ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലില്‍ ഉടന്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അടുത്തിടെയാണ് ‘Do Not Disturb’ മോഡില്‍ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ‘Do Not Disturb’ മോഡിലും മിസ്ഡ് കോള്‍ വന്നാല്‍ ഉപയോക്താവിന് അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘Do Not Disturb’ മോഡിലായത് കൊണ്ടാണ് കോള്‍ എടുക്കാതിരുന്നത് എന്ന് സ്‌ക്രീന്‍ഷോട്ടിന്റെ സഹായത്തോടെ കോള്‍ വിളിച്ച ആളെ അറിയിക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇത് ഫോണ്‍ഉപയോക്തക്കളുടെ മനസറിഞ്ഞുള്ള ഒരാവശ്യമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇത് നല്ല ഒരു ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. മീറ്റിംഗിലോ എന്തെങ്കിലും അടിയന്തരാവശ്യത്തിലോ ആയതിനാല്‍ ആണ് ഫോണ്‍എടുക്കാത്തെന്ന് അറിയിക്കാന്‍ നിലവിലുള്ള പല സംവിധാനങ്ങളാലും ആവില്ല.