മിസോറമിലെ ഗ്രാമീണ മേഖലയില്‍ മലയിടിഞ്ഞ് ഇരുപതിലേറെപേര്‍ കുടുങ്ങി

ഐസ് വാള്‍.മിസോറമിലെ ഗ്രാമീണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം തുടരുന്നു. മണ്ണിടിച്ചിലിൽ 20ലേറെ പേർ കുടുങ്ങിയതായി റിപ്പോർട്ട്.

നാഹ്തിയാൽ ജില്ലയിലെ ക്വോറിയിലാണ് അപകടം നടന്നിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ജോലിയിൽ ഏർപ്പെട്ടിരുന്നവരുടെ മുകളിലേയ്‌ക്ക് മലയിൽ നിന്നും മണ്ണ് ഇടിഞ്ഞ് പതിച്ചത്. കുത്തനെയുള്ള മലഞ്ചരിവിൽ പൊക്ലെയ്ൻ ഉപയോഗിച്ച് നീക്കിയ മണ്ണ് കോരി മാറ്റുന്നതിനിടെയാണ് മലയിടിഞ്ഞുവീണത്.

പ്രദേശത്ത് മഴയുണ്ടായിരുന്നതുമൂലം ജലാംശത്തോടെയാണ് മണ്ണ് വീണതെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസും അഗ്നിശമന സേനാംഗ ങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്.

Advertisement