‘മുസ്ലീം പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തതെന്തിന്?’ ചോദ്യത്തിന് പിന്നാലെ മർദ്ദനം

ബെംഗളൂരു: ബെംഗ്ലൂരു നഗരത്തിൽ വീണ്ടും സാദാചാര ആക്രമണം. ബെംഗ്ലൂരുവിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്.

രണ്ട് മതത്തിൽ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേർ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മർദ്ദിച്ചത്. മുസ്ലീം പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെൺകുട്ടിയെയും ആക്രമിച്ചു.

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തിൽ പെട്ട പെൺകുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂർ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു. നൽകാതിരുന്നതോടെ ഭീഷണിയും പിന്നീട് മർദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിർത്തി സംഘം ഉപദ്രവിക്കുന്നതിൻറെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്.

സംഭവങ്ങളെല്ലാം അക്രമി സംഘത്തിലെ ചിലർ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ഇവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബല്ലാപൂർ നഗർ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement