ന്യൂഡെല്‍ഹി.കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം . വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിറക്കിയത്.

ഇന്ത്യക്കാർക്കെതിരെ അക്രമം നടത്തിയവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ കനേഡിയൻ സർക്കാരിനോട്
ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് ജാഗ്രത മുന്നറിയിപ്പ്.കാനഡയിലെ ഇന്ത്യൻ സ്ഥാനപതിയുടെ വെബ്സൈറ്റിൽ ഇന്ത്യൻ പൗരന്മാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here