സ്വവർഗാനുരാഗം: ബ്ലാക്ക് മെയിൽ ചെയ്ത 15കാരനെ കൊന്ന് യുവാവ് ജീവനൊടുക്കി

ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ സ്വവർഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 15 വയസുകാരനെ കൊലപ്പെടുത്തിയ ഇരുപതുകാരൻ ജീവനൊടുക്കി. വായും കാലുകളും ടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ ഹസിര മേഖലയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ ഇയാളുടെ വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
താനുമായി സ്വവർഗാനുരാഗ ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരൻ പിന്നീട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിൽ മനംമടുത്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. താൻ പ്രതികാരം ചെയ്തുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതെന്ന് എസ്.പി പറഞ്ഞു. തുടർന്ന് ഒരു മില്ലിന്റെ വളപ്പിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മേക്കപ്പ് കിറ്റും ലഭിച്ചിരുന്നു.

Advertisement