ന്യൂ ഡെൽഹി :
കൊമേഡിയനും രാഷ്ട്രീയ നേതാവുമായ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസ്സായിരുന്നു. ജിമ്മിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തതിനെ തടുർന്ന് കഴിഞ്ഞ നാൽപത് ദിവസമായി എയിംസിൽ ചികിത്സയിലായിരുന്നു
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1988ൽ പുറത്തിറങ്ങിയ തെസാബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വരുന്നത്. മേ നേ പ്യാർ കിയ, ബാസിഗർ, മേം പ്രേം കി ദിവാനി ഹൂം, ഏക് പ്രേം കഥ, ഫിരംഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു
നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകനായും പ്രത്യക്ഷപ്പെട്ടു. 2014ൽ സമാജ് വാദി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. ഇതേ വർഷം തന്നെ ബിജെപിയിൽ ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here