ന്യൂഡെല്‍ഹി.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി അശോക് ഗലോട്ട്.സോണിയ ഗാന്ധിയുമായി അശോക് ഗാലോട്ട് ഇന്ന് കൂടിക്കാഴ്ച നടത്തും.അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇരു നേതാക്കളും ചർച്ച ചെയ്യുക .

സോണിയ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷം അശോക് ഗലോട്ട് കൊച്ചിയിലേക്ക് പോകും.ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുമായി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്താനാണ് യാത്ര.

ഇന്നലെ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാരുടെ യോഗം അശോക് ഗലോട്ട് വിളിച്ചിരുന്നു.അധ്യക്ഷ പദവിയിലേക്ക് മത്സരിക്കും എന്ന സൂചന നൽകാനായിരുന്നു യോഗം.

ഡൽഹിയിൽ നാടകീയമായ നീക്കങ്ങൾ നടക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി ഉള്ള വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും.

ശനിയാഴ്ച മുതൽ നാമനിർദ്ദേശപത്രികകൾ സമർപ്പിക്കാം സ്വീകരിക്കുക.10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാം.ഒൿടോബർ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം

ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് നടക്കും.രാവിലെ 10 മുതൽ നാലു വരെയാണ് വോട്ടെടുപ്പ് സമയം.ഒക്ടോബർ 19ന് വോട്ടെണ്ണൽ നടത്തി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.

മധുസൂദനൻ മിസ്ത്രി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികൾ നിയന്ത്രിക്കുക.രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസിൽ അധ്യക്ഷനായയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

അശോക് ഗലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയും എന്നാണ് ഒടുവില്‍ ലഭിച്ച വിവരം.ദേശീയ അധ്യക്ഷപദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരേസമയം വഹിക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പ്.

സോണിയ ഗാന്ധിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള അശോക് ഗലോട്ടിന്റെ തീരുമാനം.പുതിയ മുഖ്യമന്ത്രി ആരായിരിക്കണം എന്നത് ഹൈക്കമാൻഡ് നിശ്ചയിക്കും.അശോക് ഗാലോട്ട് സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്