ഉത്തർപ്രദേശ്:
ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ. സഹരൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണു ക്യാമറയിൽ പകർത്തിയതെന്നാണു വിവരം. ടോയ്‍ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. ഒരു പാത്രത്തിൽനിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. തറയിലെല്ലാം അഴുക്കും പാടുകളും കാണാം.