പ്രിയങ്കയുടെ മകൾക്കൊപ്പം രാഹുൽ; അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്

ചെന്നൈ: പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ തലവൻ നിർമൽ കുമാറിന്റെ ട്വീറ്റാണ് ഇപ്പോൾ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുലിന്റെ അനന്തരവൾ മിരായ വാധ്രയ്ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തിൽ രാഹുൽ മിരായയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കിട്ടത്.കുട്ടികളുടെ മൈലാഞ്ചിയിൽ തൊട്ടുകളിക്കുന്ന പപ്പുവിന്റെ ഒപ്പം യാത്ര ചെയ്യുന്നത് തന്നെ പാപമാണ് എന്നാണ് നിർമൽ കുമാർ കുറിച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു. തമിഴിലുള്ള തന്റെ ട്വീറ്റ് തെറ്റിദ്ധരിച്ചതാണെന്ന വിശദീകരണത്തിന് പിന്നാലെയാണ് പിൻവലിച്ചത്.

Advertisement