‘അവരെ തൂക്കികൊല്ലണം’, ലംഖിപൂർ പെൺകൂട്ടികളുടെ ക്രൂരകൊലപാതകത്തിൽ അച്ഛൻ

ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോ‍ർട്ടം നടപടികൾ പൂർത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോർട്ടം നടപടികളെല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പെൺകുട്ടികളുടെ സംസ്കാരം എപ്പോൾ നടത്തണമെന്നത് സംബന്ധിച്ച് ബന്ധുക്കൾ തീരുമാനമെടുത്തിട്ടില്ല. അതിനിടെ ക്രൂരമായി കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ അച്ഛൻ പ്രതികരണവുമായി രംഗത്തെത്തി. പ്രതികളെ തൂക്കി കൊല്ലണമെന്നാണ് കുട്ടികളുടെ അച്ഛൻ വാർത്താ ഏജൻസിയോട് പറഞ്ഞത്.

സംഭവത്തിൽ യുപി സർക്കാരിനെതിരെ അതിശക്തമായ വിമർശനമാണ് പ്രതിപക്ഷത്തെ നേതാക്കളെല്ലാം മുന്നോട്ടുവയ്ക്കുന്നത്. ഏറെ ദുഃഖകരമായ സംഭവമാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ബലാത്സംഗം ചെയ്യുന്നവരെ വിട്ടയക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നവരിൽ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കേണ്ടെന്ന്, ബിൽക്കിസ് ബാനു കേസ് പരോക്ഷമായി പരാമർശിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു. സംഭവം അറിഞ്ഞതുമുതൽ ശക്തമായ പ്രതികരണവുമായി സമാജ് വാജി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുണ്ട്. രണ്ട് ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയതിന് ശേഷം നടത്തിയ കൊലപാതകവും ഞെട്ടലുണ്ടാക്കുന്നതാണെന്ന് അഖിലേഷ് പറഞ്ഞു. പെൺകുട്ടികളുടെ പോസ്റ്റ്‌മോർട്ടം സമ്മതവുമില്ലാതെ നടത്തിയെന്ന പിതാവിൻറെ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. ലഖിംപൂരിലെ കർഷകർക്കുശേഷം ദലിതർ കൊല്ലപ്പെടുന്നത് ‘ഹത്രാസ് കി ബേട്ടി’ കൂട്ടക്കൊലയുടെ ഹീനമായ ആവർത്തനമാണ് സംഭവെന്നും അദ്ദേഹം പറഞ്ഞു. നീതി ഉറപ്പാക്കാനുള്ള നടപുടി വേണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു.

Advertisement