മുംബൈ:
മകൻ ആകാശ് അംബാനിയെ ജൂണിൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി നിയമിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. അധികാരമേറ്റ ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 45-ാമത് എജിഎമ്മിൽ (വാർഷിക പൊതുയോഗം), ഇഷ അംബാനി വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെ കുറിച്ചുമുള്ള പുതിയ പദ്ധതികളുടെ അവതരണം നടത്തി. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് വികസിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും റിലയൻസ് റീട്ടെയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനം ആരംഭിക്കുമെന്നും ഇഷ പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തോടും പൈതൃകത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള ആദിവാസികളും മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളും ഉൽപ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങൾ ഉടൻ വിപണനം ആരംഭിക്കുമെന്ന് ഇഷ പറഞ്ഞു.
റിലയൻസ് റീട്ടെയിൽ ഈ വർഷം 2,500 സ്റ്റോറുകൾ തുറന്നിരുന്നു. ഇത് സ്റ്റോറുകളുടെ എണ്ണം 15,000 ആയി ഉയർത്തി. ഇന്ത്യയിലുടനീളം 42 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോറുകളുടെ ശൃംഖലയാണ് റിലയൻസിനുള്ളത്.