ട്രെയിൻ യാത്രക്കിടെ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഇനി നടക്കും, ഓൺലൈൻ സംവിധാനം റെഡി

Advertisement

തിരുവനന്തപുരം: ട്രെയിനിൽ ദൂരയാത്ര ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ തോന്നിയിട്ടുണ്ടോ? എന്നിട്ടെന്തെ ഓർഡർ ചെയ്യാത്തത് ! ട്രെയിനിൽ ആയതുകൊണ്ടാണോ ?

എങ്കിൽ ഇനി അത്തരമൊരു ചിന്ത വേണ്ട. ഇഷ്ടം ഉള്ള ഭക്ഷണം എപ്പോൾ വേണമെങ്കിലും കഴിക്കാം.അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഐ ആർ സി ടി സി. ഇവരുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം എന്നാണ് ഇത് അറിയപ്പെടുന്നത്. പുതിയ സേവനം അനുസരിച്ച് യാത്രക്കാർക്ക് അവരുടെ പി എൻ ആർ നമ്പർ ഉപയോഗിച്ച് തന്നെ ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങി കഴിക്കാനാവും. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഫുഡ് ഓർഡർ കഴിഞ്ഞുള്ള തൊട്ട് അടുത്ത സ്റ്റേഷനിൽ നിന്ന് സൂപ്പ് ഭക്ഷണ വിതരണം നടത്തും. പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്ത് സ്പേസ് കളയണമെന്നുമില്ല. വാട്‌സാപ്പ് ബോട്ട് തന്നെ ധാരാളം. ഇതിൽ ഓർഡർ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

സൂപ്പ് വാട്സാപ്പ് സേവനം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഭൂരിപക്ഷം പേർക്കും അറിയില്ല. സംഭവം എളുപ്പമാണ്. +91 7042062070 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക. അതിലേക്കാണ് മെസെജ് അയയ്ക്കേണ്ടത്. ഈ നമ്പരിലേക്ക് ഒരു ഹായ് ഇട്ടാൽ മതിയാകും. അപ്പോൾ മറുപടിയായി മെസെജ് ലഭിക്കും. കൂടാതെ മെസെജിനൊപ്പം കുറച്ച് ഓപ്ഷനുകളുമുണ്ടാകും. ഓർഡർ ഫുഡ്, ചെക്ക് പിഎൻആർ സ്റ്റാറ്റസ്, ട്രാക്ക് ഓർഡർ, റെയ്‌സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളാണ് ഉണ്ടാകുക. ഇതിൽ Order Food തെരഞ്ഞെടുക്കുക. ഉടൻ തന്നെ പത്തക്ക പി എൻ ആർ നമ്പർ ചോദിക്കും. പിൻ നൽകുന്നതിലൂടെ ട്രെയിനിലൂടെ നിങ്ങൾ കടന്നു പോകുന്ന സ്ഥലം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പിഎൻആർ നമ്പർ അനുസരിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളിൽ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തെരഞ്ഞെടുത്ത് മറുപടി നൽകുക. അപ്പോൾ തന്നെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം. തെരഞ്ഞെടുത്ത റസ്‌റ്റോറന്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് കാണാം. അതിൽ ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്യുക. തുടർന്ന് ഓൺലൈനായോ നേരിട്ടോ പണം അടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുത. ഓർഡർ പൂർത്തിയായാൽ ഓർഡർ ട്രാക്ക് ചെയ്യാൻ സാധിക്കും.

Advertisement