മഡ്ഗാവ്.ബിജെപി നേതാവ് സോണാലി ഫോഗാട്ടിന് പ്രതികൾ നൽകിയത് എംഡിഎംഎ എന്ന് പോലീസ്. ലഹരി വിതരണക്കാരനായി പോലീസ് അന്വേഷണം ആരംഭിച്ചു. സോണാലിക്ക് ശീതള പാനീയത്തിൽ സിന്തറ്റിക് മയക്കു മരുന്നു നൽകിയതായി ചോദ്യം ചെയ്യലിൽ പേഴ്സണൽ സ്റ്റാഫ്കളായ, സുധീർ, സുഖ് വിന്ദർ എന്നിവർ ഗോവ പോലീസിനോട് സമ്മതിച്ചിരുന്നു.

സംശയാസ്പദമായ ചില മയക്കുമരുന്നുകള്‍ അവര്‍ക്ക് ബലമായി നല്‍കിയതായാണ് മനസിലാക്കുന്നത്. ശേഷം, പുലര്‍ച്ചെ 4:30 ന് അവര്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ഇരുവരും ചേര്‍ന്ന് സോനാലിയെ ശുചിമുറിയില്‍ കൊണ്ടുപോയി, പിന്നീടുളള രണ്ട് മണിക്കൂര്‍ അവര്‍ എന്താണ് ചെയ്തതെന്നതിന് മറുപടി ലഭിച്ചിട്ടില്ല. ഇരുവരെയും ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഈ മരുന്നിന്റെ സ്വാധീനത്തിലാണ് സോനാലി മരിച്ചതെന്നും സംശയിക്കുന്നു’.

സോനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോനാലിക്കൊപ്പം ഗോവയിലെത്തിയ ഇരുവരെയും അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള പരുക്കുകള്‍ ഒന്നും ദേഹപരിശോധന നടത്തിയ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് സോണാലിയോടും പ്രതികളോടും ഒപ്പം ഡാൻസ് ചെയ്ത രണ്ട് യുവതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.