ന്യൂഡെല്‍ഹി.നീറ്റ് പരീക്ഷ വീണ്ടും നടത്തും.ദേശീയ പരീക്ഷാ ഏജൻസി ഇതു സംബന്ധിച്ച ഉത്തരവിറക്കി സെപ്റ്റംബർ 4 ന് പെൺകുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാം. രാജ്യത്ത് 6 ഇടങ്ങളിൽ പരീക്ഷ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. പരീക്ഷാ നടത്തിപ്പിന്‍റെ ഭാഗമായി അപമാനിക്കപ്പെട്ട കുട്ടികൾക്ക് പരീക്ഷാ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

നീറ്റ് എക്സാമിന് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ഉത്തരവിന്റെ പകർപ്പ് പുറത്ത്. കേരളത്തില്‍ കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിലാണ് പരീക്ഷ രണ്ടാമത് നടക്കുക.