.മഡ്ഗാവ്. ബിജെപി നേതാവ് സോണാലി ഫോഗോട്ടിന് പാനീയത്തിൽ മയക്കു മരുന്നു നൽകി എന്ന് അറസ്റ്റിലായ പ്രതികൾ സമ്മതിച്ചതായി ഗോവ പോലീസ്. മരണത്തിന് തലേന്ന് രാത്രി സോണാലി പ്രതികൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തതിന്റ CCTV ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതേ സമയം സോണാലിയുടെ മൃതദേഹം ജന്മനാടായ ഹരിയാനയിലെ ഹിസാറിൽ സംസ്കരിച്ചു.

സോണാലി മരിക്കുന്നതിന് തലേന്ന്, പാനീയത്തിൽ മയക്കു മരുന്നു കലർത്തി നൽകിയെന്നാണ് പേഴ്സണൽ സ്റ്റാഫുകളായ സുധീർ സാഗ്വാൻ, സുഖ്വിന്ദർ എന്നിവർ ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയത്.

രണ്ട് പ്രതികൾക്കും ഒപ്പം സോനാലി, ക്ലബ്ബിലെ പാർട്ടിയിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലുള്ള സോണാലിയെ പ്രതികൾ മറ്റൊരു മുറിയിലേക്ക് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.തൊട്ടടുത്ത ദിവസം രാവിലെ 9 നാണ് സോനാ ലിയെ ആശുപത്രിയിൽ എത്തിച്ചതും മരണം സ്ഥിരീകരിച്ചതും.

രണ്ടു പ്രതികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതികൾ ആഗസ്റ്റ് 24 ന് ആരംഭിക്കേണ്ട ഷൂട്ടിങ്ങിനായി 21 ന് തന്നെ സോണാലിയെ ഗോവയിൽ എത്തിച്ചു എന്നും മയക്കു മരുന്ന് നൽകി ബലാൽസംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി എന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സോണാലി യുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.വിസ്ര സാമ്പിളുകൾ ഗോവക്ക് പുറമേ ചണ്ഡിഗഡിലും പരിശോഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ അറിയിച്ചു.