മുംബൈ: മഹാരാഷ്ട്രയിലെ സാങ്‍ലിയിലെ നീറ്റ് ടോപ്പറായിരുന്ന മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. കെ.ഇ.എം കോളജ് ആന്റ് ഹോസ്പിറ്റൽ വിദ്യാർഥി ഗോവിന്ദ് മനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വസതിയിൽ ആത്മഹത്യ ചെയ്തത്.

സാങ്ലിയിൽ നിന്ന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന പാത്തോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്.