ന്യൂഡെല്‍ഹി.അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ

1947 ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമനം എന്ന് നേപ്പാൾ. നാലു വർഷത്തെ നിയമനം നൽകുന്ന പദ്ധതിയിലെ വ്യവസ്ഥകളിൽ വ്യക്തതകളില്ല എന്ന് നേപ്പാൾ

നേപ്പാൾ വിദേശകാര്യ മന്ത്രി നാരായൺ ഖാദക ഇന്ത്യൻ അംബാസിഡറെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കരസേന മേധാവി മേജർ മനോജ് പാണ്ടയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുൻപാണ് നേപ്പാളിന്റെ തീരുമാനം.

75 വർഷം മുമ്പാണ് ഇന്ത്യൻ സേനയിൽ ഗൂർഖ റെജിമെന്റ് യാഥാർത്ഥ്യമായത്