ന്യൂ ഡെൽഹി :ഝാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി.1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് നടപടി. 2021-ൽ സ്വന്തം പേരിലുള്ള 88 സെൻ്റ് സ്ഥലത്ത്
ഖനനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ബി ജെ പി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ജെഎംഎം ,ആർ ജെ ഡി ,കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം സോറൻ ഇന്ന് തന്നെ മുഖ്യമന്ത്രി പദം രാജിവെയ്ക്കും.

അതിനിടെ ഭാര്യയെ മുഖ്യമന്ത്രിയായി അവരോധിക്കാൻ ഹേമന്ത്‌ സൊറൻ നീക്കം തുടങ്ങി. കൽപന സോറനെ മുഖ്യമന്ത്രിയാക്കാൻ ആണ് നീക്കം

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ തേടി എന്ന വിവരം. അനധികൃത ഖനി പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പൂർത്തിയായതിനു തുടർച്ചയായി ആയിരുന്നു സോറന്റെ നീക്കം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഹേമന്ത് സൊറന്‍ നീക്കമാരംഭിച്ചത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ പ്രകാരം സോറനെ അയോഗ്യമാക്കണമെന്ന ബിജെപി പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനമെടുത്തതോടെ നീക്കം സജീവമായി.

2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നാണ് ബിജെപിയുടെ ആരോപണം.

ഖനനത്തിന് അനുമതി നൽകിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം.

ഭാര്യയെ മുഖ്യമന്ത്രിയാക്കി അവരോധിക്കാനുള്ള ഹേമന്ത്‌ സൊറന്റെ നിലപാടിനെ കോൺഗ്രസ് സംസ്ഥാന ഘടകം അനുകൂലിക്കുന്നില്ല.ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ എന്നാൽ ആർജെഡി പിന്തുണയ്ക്കുന്നുണ്ട്.