ന്യൂഡൽഹി: ബിജെപിയുടെ ഓപ്പറേഷൻ താമര ദില്ലിയിലേക്കും നീളുന്നുവെന്ന് സൂചന. ആംആദ്മി പാർട്ടിയുടെ ചില എംഎൽഎമാരെ കാണാതായിരിക്കുകയാണ്.

ഇവരെ വിളിച്ചിട്ടും കിട്ടുന്നില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൽ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഇതിലേക്ക് ബന്ധപ്പെടാൻ കഴിയാത്ത എംഎൽഎമാർ വരുമോ എന്ന് വ്യക്തമല്ല. സർക്കാരിനെ വീഴ്ത്താനാവുമോ എന്ന് ബിജെപി ശ്രമിക്കുന്നുണ്ടെന്ന് എഎപി ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയക്കെതിരെ റെയ്ഡും കേസുമെല്ലാം അതിന്റെ ഭാഗമാണെന്നും പാർട്ടി ആരോപിച്ചിരുന്നു.