ന്യൂഡെല്‍ഹി.രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിലേക്കാണ് രാജ്യം മാറുന്നത്. ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ടോൾപ്ലാസകളും ഫാസ്റ്റ് ട്രാക്കും ചരിത്രത്തിലെയ്ക്ക് പിന്മാറുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ആകും ദേശിയ പാതകളിൽ പകരം എത്തുക. പരിക്ഷാണാടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തൽ വിജയകരമായതോടെ ആണ് തിരുമാനം. ടോൾപ്ലാസകൾക്കും ഫാസ്റ്റ് ട്രാക്കിനും ബദലായ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളെ പരിഗണിയ്ക്കുന്ന നിർദ്ധേശം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗികരിച്ചു. നിശ്ചിത ഇടങ്ങളില്‍ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിയ്ക്കുന്ന നടപടികൾക്ക് ഉടൻ തുടക്കമാകും. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ പരിഹരിക്കപ്പെടും.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ വാഹനത്തി ന്റെ നമ്പറുകൾ രേഖപ്പെടുത്തുകയും വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ടോൾ ഈടാക്കുകയും ചെയ്യുന്ന വിധത്തിലാകും സവിധാനം പ്രപർത്തിയ്ക്കുക. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിയ്ക്കുന്നതിനാവശ്യമായ നിയമ ഭേഭഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അവതരിപ്പിയ്ക്കും.
ടോൾ പിരിവിലൂടെ ഏകദേശം 40,000 കോടി രൂപയുടെ വരുമാനമാണ് ഇപ്പോൾ രാജ്യത്തുള്ളത്. മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നു.-