ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,43,57,546 ആയി.

ഇന്നലെ കൊവിഡ് ബാധിച്ച്‌ 48 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,27,416 ആയി.

അതേസമയം, ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം സമൂഹമാദ്ധ്യമത്തിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുന്നത്.