ന്യൂ ഡെൽഹി :
രാജ്യത്തെ തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയ കർഷക നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റഡിയിൽ. ജന്തർമന്ദിറിലേക്കുള്ള യാത്രാമധ്യേ ഘാസിപൂരിൽ വെച്ചാണ് ടിക്കായത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേന്ദ്ര നിർദേശപ്രകാരമാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ വക്താവും സംയുക്ത കിസാൻ മോർച്ചയുടെ നേതാവുമായ ടിക്കായത്ത് ആരോപിച്ചു. ‘ഡൽഹി പൊലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ സാധിക്കില്ല. ഈ അറസ്റ്റ് പുതിയ വിപ്ലവം സൃഷ്ടിക്കും. അവസാന ശ്വാസം വരെ ഈ സമരം തുടരും, തളരില്ല’. ടിക്കായത്ത് പറഞ്ഞു.