വിഐപി ചികിത്സ നിഷേധിച്ചതിന് ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകൾ, മാപ്പ് പറഞ്ഞ് പിതാവ്


ഗുവാഹത്തി: മകൾ പൊതുസ്ഥലത്ത് വച്ച് ഒരു ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതംഗ. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക് രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകളായ മിലാരി ചാങ്തേ കയ്യേറ്റം ചെയ്ത്. അപ്പോയിൻമെൻറ് എടുക്കാതെ ചികിത്സ നൽകാനാവില്ലെന്ന് ഡോക്ടർ മിലാരിയോട് പറഞ്ഞിരുന്നു.

ഇതിൽ പ്രകോപിതയായാണ് മിലാരി ഡോക്റെ മർദ്ദിച്ചത്. ബുധനാഴ്ചയാണ് സംസ്ഥാനമാകെ ചർച്ചയായ സംഭവം ഉണ്ടായത്. പരിശോധിക്കണമെങ്കിൽ അപ്പോയിൻമെൻറ് എടുക്കണമെന്ന് മിലാരിയോട് ഡോക്ടർ പറ‍ഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതയായി ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞെത്തിയ മിലാരി മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്തുണ്ടായിരുന്നവർ മിലാരി പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നു. മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടു. കറുത്ത ബാഡ്ജണിഞ്ഞ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മിസോറാം യൂണിറ്റിലുള്ള ഡോക്ടർമാർ ജോലിക്കെത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കയ്യക്ഷരത്തിലെഴുതിയ കുറിപ്പിൽ പറയുന്നു. ഡോക്ടറുടെ നേർക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഐപി ചികിത്സ നിഷേധിച്ചതിന് ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകൾ, മാപ്പ് പറഞ്ഞ് പിതാവ്; മിസോറാമിൽ പ്രതിഷേധം
ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക് രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകളായ മിലാരി ചാങ്തേ കയ്യേറ്റം ചെയ്ത്. അപ്പോയിൻമെൻറ് എടുക്കാതെ ചികിത്സ നൽകാനാവില്ലെന്ന് ഡോക്ടർ മിലാരിയോട് പറഞ്ഞിരുന്നു.

Advertisement