ന്യൂഡല്‌‍ഹി: സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

താൻ ഡൽഹിയിൽ തന്നെ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും എന്തിനാണീ നാടകമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

റെയ്ഡ് പരാജയപ്പെട്ടു, ഒരു രൂപയുടെ തിരിമറി പോലും കണ്ടെത്താനായില്ല. ഇപ്പോൾ തന്നെ കണ്ടുകിട്ടാനില്ലെന്ന് കാണിച്ച്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡൽഹിയിൽ തന്നെയുണ്ട്. ഇതെന്ത് നാടകമാണ് മോദിജീ എന്നുമാണ് സിസോദിയ ട്വിറ്റിൽ കുറിച്ചത്. എവിടേക്ക് വരണമെന്ന് പറയാനും അദ്ദേഹം നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു