ന്യൂഡെല്‍ഹി.ഡൽഹിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിന്റെ മദ്യ നയത്തിനെതിരെയും ആരോപണം. പഞ്ചാബ് മദ്യ നയവും CBI അന്വേഷിക്കണമെന്ന് കോൺഗ്രസ്സും, ശിരോമണി അകാലി ദള്ളും ആവശ്യപ്പെട്ടു. അതേസമയം ഡൽഹി മദ്യ നയ അഴിമതി കേസിൽ സിസോദിയയുടെ കൂട്ടാളിയെ സിബിഐ ചോദ്യം ചെയ്തു. വിവാദങ്ങൾക്കിടെ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും പ്രചരണത്തിനായി നാളെ ഗുജറാത്തിൽ എത്തും.

ഡൽഹി മദ്യ നയ അഴിമതി സംബന്ധിച്ചുള്ള സി ബി ഐ അന്വേഷണം പഞ്ചാബ് സർക്കാരിനെയും പ്രതിസന്ധിയിൽ ആക്കി.

പഞ്ചാബ് മദ്യ നയവും രൂപീകരിച്ചത് മനീഷ് സിസോദിയുടെ നിർദ്ദേശം അനുസരിച്ച് ആണെന്നും, ഇക്കാര്യവും സി ബി ഐ അന്വേഷിക്കണമെന്നും കോൺഗ്രസ്സും, ശിരോമണി അക്കാലി ദള്ളും ആവശ്യപ്പെട്ടു.

CBI അന്വേഷണം ആവശ്യപ്പെട്ട് ഉടൻ ഗവർണറെ കണ്ട് നിവേദനം നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജുവ അറിയിച്ചു.

ഡൽഹി മദ്യനയ അഴിമതിയിൽ മനീഷ് സിസോദിയയുടെ കൂട്ടാളികളെ സിബിഐ ചോദ്യം ചെയ്തു.

സിസോദിയ അടക്കം പ്രതിപട്ടികയിൽ ചേർത്ത് എല്ലാവർക്കും സിബിഐ സമൻസ് അയച്ചിട്ടുണ്ട്.

കേസ് രാഷ്ട്രീയ പകപോക്കൽ എന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

വിവാദങ്ങൾ ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രണ്ടുദിവസത്തെ പ്രചരണത്തിനായി നാളെ ഗുജറാത്തിൽ എത്തും.

ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനങ്ങൾ ഈ സന്ദർശനത്തിനിടെ നടത്തുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം അറിയിച്ചു