പാലക്കാട്: ‌ തമിഴ്‌നാട്ടിൽ അതിർത്തിവഴി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന മായം കലർന്ന പാൽ പിടികൂടി.

മീനാക്ഷിപുരത്തെ അതിർത്തി ചെക്ക്‌പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ 12,750 ലിറ്റർ പാൽ പിടിച്ചെടുത്തു.

പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാർഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.