പുതുപ്പാട്: പരസ്ത്രീബന്ധം നിര്‍ത്താന്‍ തയ്യാറല്ല, ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ച വെള്ളം ഒഴിച്ചു .

തമിഴ്‌നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് മുറിയില്‍ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുതുപ്പാട്ട് സ്വദേശിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാത്തതില്‍ ദേഷ്യം വന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പറഞ്ഞു.

ഏഴു വര്‍ഷം മുമ്ബ് ആണ് ഇവരുടെ വിവാഹം .ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുണ്ട്. സെല്‍ഫോണ്‍ പാര്‍ട്സ് നിര്‍മാണ പ്ലാന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഇയാള്‍ക്ക് ജോലിസ്ഥലത്ത് വച്ച് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു.

ചൊവ്വാഴ്ച ഭാര്യയുമായി വാക്ക് തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ഉറങ്ങാന്‍ പോയിരുന്നു. എന്നാല്‍, അപ്പോഴും കോപാന്ധയായ ഭാര്യ,വെള്ളം തിളപ്പിച്ച് കൊണ്ടുവന്ന് ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ യുവാവിന്റെ നിലവിളി കേട്ടാണ് അയല്‍വാസികളെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരസ്ത്രീബന്ധം ഉണ്ടെന്ന വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് ബനവരം പൊലീസ് അറിയിച്ചു.