മൂന്ന് ലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശ ഇളവുമായി കേന്ദ്രസർക്കാർ

ന്യൂ ഡെൽഹി :
കാർഷിക വായ്പകൾക്ക് പലിശ ഇളവുമായി കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂറാണ് പലിശയിളവ് പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഒന്നര ശതമാനമാണ് പലിശ ഇളവ് അനുവദിച്ചത്. കാർഷിക മേഖലയിൽ വായ്പ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യസ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്നെല്ലാം എടുക്കുന്ന വായ്പകൾക്ക് പലിശ ഇളവ് ലഭിക്കും. 2022-23, 2024-25 സാമ്ബത്തിക വർഷത്തിലായിരിക്കും വായ്പ ഇളവ് അനുവദിക്കുക.
പുതിയ പദ്ധതിക്കായി ബജറ്റിന് പുറത്ത് 34,856 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നും കേന്ദ്രമന്ത്രിമന്ത്രി അറിയിച്ചു. ഇതിന് പുറമേ ആതിഥേയസൽക്കാരവും ഇതുമായി ബന്ധപ്പെട്ട മേഖലകൾക്കുമായി അധിക വായ്പയും സർക്കാർ പ്രഖ്യാപിച്ചു.
നേരത്തെ നാലര ലക്ഷം കോടിയാണ് വായ്പകൾക്കായി വകയിരുത്തിയിരുന്നതെങ്കിൽ ഇത് അഞ്ച് ?ലക്ഷം കോടിയായി ഉയർത്തി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീമിലേക്കാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. അധികമായി അനുവദിച്ച തുക പൂർണമായും ആതിഥേയ സൽക്കാര മേഖലക്ക് വായ്പ നൽകാനായി ഉപയോഗിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Advertisement