ലഖ്‌നൗ: പ്രമുഖ മധുരപലഹാര നിർമാതാക്കളായ കാഡ്ബറിയുടെ ഗോഡൗണിൽ വൻ മോഷണം. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രവർത്തിക്കുന്ന ഗോഡൗണിലാണ് മോഷണം നടന്നത്.

17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ ഗോഡൗണിൽനിന്ന് കവർന്നതായി കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിങ് സിദ്ധു പറഞ്ഞു.

സംഭവത്തിൽ ചിൻഹാത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷണം നടത്തിയവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിങ് സിദ്ധു അഭ്യർഥിച്ചു.