പൂണെ.മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് 50 പേർക്ക് പരിക്ക്. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിൽ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.കൂട്ടിയിടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.റെയിൽവേ അന്വേഷണം ആരംഭിച്ചു.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട റെയിൽ ഗതാഗതം പുനസ്ഥാപിച്ചു.