പുനെ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ- പൂനെ ദേശീയപാതയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം.

കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രഞ്ജൻഗാവ് മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന് സമീപമായിരുന്നു അപകടം. തെറ്റായ ദിശയിലൂടെകണ്ടെയ്നർ കയറിവന്നതാണ് അപകട കാരണമെന്നാണ് വിവരം. കണ്ടെയ്നർ ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു.